ഇന്നു മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്കാണ് നിരോധനം . 500 മില്ലി ലിറ്ററില്‍ താഴെയുള്ള പാനീയകുപ്പികളും നിരോധിച്ചിട്ടുണ്ട് . ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനമില്ല. നിരോധനമുള്ള ഉല്‍പന്നങ്ങള്‍ വിറ്റാലും നിര്‍മ്മിച്ചാലും ആദ്യതവണ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ ഇരുപത്തിയയ്യായിരം രൂപയും തുടര്‍ന്നാല്‍ അന്‍പതിനായിരം രൂപയും പിഴയൊടുക്കേണ്ടി വരും.
പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിക്കുമ്പോഴും അത് തല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയുണ്ടാക്കുന്നതായി മല്‍സ്യമാംസ വ്യാപാരികള്‍ പറയുന്നു. മല്‍സ്യവും മാംസവും വാങ്ങാന്‍ കൈവീശിയെത്തുന്ന ഉപഭോക്താക്കാള്‍ക്ക് പ്ലാസ്റ്റിക് കവറിന് പകരം നല്‍കാന്‍ സംവിധാനമില്ലെന്നതാണ് കച്ചവടക്കാര്‍ നേരിടുന്ന പ്രശ്നം .

You must be logged in to post a comment Login