ടേക്ഓഫിനു പിന്നാലെ യുക്രെയ്ൻ വിമാനം ഇറാനിൽ തകർന്നുവീണ് 170 മരണം

0
113

യുക്രെയിനിന്റെ ബോയിങ് 737-800 വിമാനം ഇറാനിൽ ടേക് ഓഫ് ചെയ്ത ഉടൻ തകർന്നു വീണു .യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 170 പേരും അപകടത്തിൽ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. അതേസമയം, വിമാനത്തിൽ യാത്രക്കാരും വിമാനജീവനക്കാരും ഉൾപ്പെടെ മൊത്തം 180 പേരുണ്ടായിരുന്നു എന്നാണു ചില ഇറാൻ മാധ്യമങ്ങൾ സൂചിപ്പിച്ചത്.

ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തകർന്നത് യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് , നാലു വർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം.
യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് വിമാനദുരന്തത്തിന്റെ വാർത്ത പുറത്തുവന്നത്.