സൗദി അറേബ്യയിലെ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. ഈ സംഭവം ഗൗരവമായി കാണണമെന്നും അതിവേഗം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയുണ്ടായി.
സൗദിയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നഴ്സിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് . രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് .

You must be logged in to post a comment Login