വിഡിയോയിൽ കരഞ്ഞുകൊണ്ട് പേളി മാണി!! വാക്കുകൾ ഹൃദയത്തിൽ സ്വീകരിച്ച് ആരാധകർ

0
99

ബിഗ് സ്ക്രീനിൽ മിനിസ്ക്രീനിലും പ്രേക്ഷകപ്രീതി നേടിയ വ്യക്തിയാണ് പേളി മാണി. യഥാർത്ഥ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും തന്റെ ആരാധകരെ ചേർത്തുപിടിക്കുന്ന ഒരു ആളാണ് താരം.വിവാഹത്തിന് മുൻപും ശേഷവും ഒരുപോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു പേളി. അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും പേളി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെക്കാറുമുണ്ട്.

എന്നാൽ ഈ സമ്പൂർണ്ണ ലോക് ഡൗണിൽ ആരാധകരെ പറ്റി വീഡിയോയിലൂടെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് താരം. നിയമം തെറ്റിക്കുന്നവരോടാണ് പേളിക്ക് കാര്യങ്ങൾ പറയാനുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “നിങ്ങളെല്ലാം എന്‍റെ സ്വന്തം ആണ്. ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത്‌ കാണാന്‍ എനിക്ക് കഴിയില്ല. നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഇപ്പോള്‍ നമ്മുടെ കയ്യിലാണ്. നമ്മുടെ അധികാരികള്‍ പറയുന്ന അത്രയും ദിവസം നമ്മള്‍ വീട്ടില്‍ തന്നെ കഴിയണം. ഒരുപാട് നാള്‍ വീട്ടിലിരുന്നാല്‍ ആർക്കായാലും മടുപ്പ് തോന്നാം. എന്നിരുന്നാലും സാരമില്ല ഇതെല്ലാം കഴിഞ്ഞാല്‍ നമ്മള്‍ പൂര്‍ണ്ണ സ്ഥിതിയിലാകും. നമ്മള്‍ ഒറ്റക്കെട്ടായ്‌ സഹകരിക്കണം”.

“വണ്ടി ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കയ്യില്‍ നമ്മള്‍ വണ്ടി ഓടിക്കാന്‍ കൊടുക്കില്ലല്ലോ കാരണം എന്താ നമ്മള്‍ സുരക്ഷിതര്‍ ആയിരിക്കണം നമ്മുടെ വീട്ടിലുള്ളവരുടെ സുരക്ഷ നമുക്ക് എത്രമാത്രം വലുതാണോ അത്രയും വില നമ്മള്‍ നമ്മുടെ നാടിനും രാജ്യത്തിനും കൊടുക്കണം നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് കിട്ടിയ അവസരമാണ് പാഴാക്കരുത്”എന്നാണ് പേളി പറയുന്നത്.
കോവിഡ് 19 ഭീതി സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളെകുറിച്ചുള്ള ആശങ്കയായിരുന്നു താരത്തിന്റെ വാക്കുകളിൽ. എല്ലാവരും സേഫ് ആയി ഇരിക്കുന്നത് കാണാനുള്ള ആത്മാർഥമായ ആഗ്രഹവും, വീട്ടിലിരിക്കാനുള്ള അഭ്യർത്ഥനയുമായി താരം എത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.