ഇന്ത്യയോട് മുട്ടാൻ ശേഷിയുള്ള കളിക്കാർ പാക്കിസ്ഥാനിൽ ഇല്ലെന്ന് ഹർഭജൻ

0
76
pakistan-don-t-have-the-players-to-compete-with-india-anymore-says-harbhajan-singh

 

ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വാക് പോര് തുടങ്ങി കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാൻ പറ്റുന്ന ബാറ്റർ പാക്കിസ്ഥാന് ഇപ്പോഴുമില്ലെന്നു മുന്‍ ഇന്ത്യന്‍ താരം ഹർഭജന്‍ സിങ് ആരോപിച്ചു. പാക്കിസ്ഥാന് ഏറ്റവും ശക്തമായ ടീമുള്ള സമയമുണ്ടായിരുന്നു. അപ്പോഴൊക്കെ ഇന്ത്യയുമായി മികച്ച മത്സരങ്ങൾ നടന്നു. കഴിഞ്ഞ പത്തു വർഷത്തിൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താഴേക്കു പോയതായാണ് എനിക്കു തോന്നിയത്. ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കാനാകുന്ന ബാറ്റർ അവർക്കുള്ളതായി എനിക്കു തോന്നുന്നില്ല– ഒരു ദേശീയ മാധ്യമത്തോട് ഹർഭജന്‍ പറഞ്ഞു.

ട്വന്റി20 ഫോർമാറ്റിൽ ആര്‍ക്കും റൺസ് നേടാൻ സാധിക്കും. 1998 ൽ അനിൽ കുംബ്ലെ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടുമ്പോൾ പാക്കിസ്ഥാൻ ടീമിൽ ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, സലിം മാലിക് തുടങ്ങിയ ബാറ്റർമാരും വാസിം അക്രം, വഖാർ യൂനിസ്, സഖ്‍ലാൻ മുഷ്താഖ് തുടങ്ങിയ ബോളർമാരുമുണ്ടായിരുന്നു. എന്നാൽ ഇന്ന് പാക്കിസ്ഥാന് ഇന്ത്യയെ നേരിടാൻ ശേഷിയുള്ള താരങ്ങളുണ്ടെന്നു തോന്നുന്നില്ല. ആ രീതിയിലുള്ള ഒന്നോ, രണ്ടോ താരങ്ങൾ മാത്രമാണ് പാക്കിസ്ഥാനുള്ളത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരിക്കും ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പിൽ ശരിക്കും ഭീഷണിയാകുകയെന്നും ഹർഭജൻ സിങ് പറഞ്ഞു.

ഷിനോജ്