പട റിലീസ് പ്രഖ്യാപിച്ചു.

0
49

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പട’യുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ,സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സമീര്‍ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റിങ്: ഷാന്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍.എം. ബാദുഷ.

Watch True Tv Kerala News on Youtube and subscribe regular updates

അമൽ.കെ.ജി