കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് തക്കാളി വിൽപന കേന്ദ്രങ്ങളിലെത്തിക്കാൻ കഴിയാത്തതിനെ തുടർന്ന്
മണ്ഡ്യയിൽ കർഷകർ 3 ടൺ തക്കാളി തടാകത്തിൽ തള്ളി. തക്കാളി വിൽപനകേന്ദ്രങ്ങളിലെത്തിക്കാൻ കഴിയാഞ്ഞതോടെ വില്പന നടത്താൻ സാധിക്കാതെ ലോറിയിൽ തന്നെ വയ്‌ക്കേണ്ടി വന്നു . ഇവ ചീയാൻ തുടങ്ങിയതോടെയാണ് കർഷകൻ തടാകത്തിൽ തള്ളിയത്. മൈസൂരുവിലേക്ക് തക്കാളി എത്തിക്കാൻ വേണ്ടി ലോറിയിൽ കയറ്റിയിരുന്നെങ്കിലും പൊലീസ് ലോറി തടഞ്ഞതോടെ തിരിച്ചെത്തിക്കുകയായിരുന്നു. 2 ദിവസം കാത്തിരുന്നെങ്കിലും തക്കാളി നശിച്ചതോടെ വിറ്റഴിക്കാൻ കഴിഞ്ഞില്ല.

You must be logged in to post a comment Login