രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ അടച്ചിട്ടത് മദ്യപാനികൾക്ക് വൻ അടിയായി. ലോക് ഡൗണിൽ വാറ്റുകേന്ദ്രങ്ങളുടെ എണ്ണത്തിൽ ദിനംപ്രതി ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ ഒരു സാഹചര്യത്തിൽ ഇന്റർനെറ്റ് നോക്കി ചാരായം വാറ്റ് പഠിക്കുന്നവരെ കണ്ടെത്താനായി എക്സൈസ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായി എക്സൈസ് വിഭാഗം, യൂട്യൂബ് അടക്കമുള്ള വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളുടെ സഹകരണം തേടിയിരിക്കുകയാണ്. ഇത്തരത്തിൽ ഓൺലൈൻവഴി വാറ്റ് വിദ്യ പഠിക്കുന്നവരുടെ ഐപി വിലാസവും, സിംകാർഡ് നമ്പറും കണ്ടെത്തി നിരീക്ഷിക്കാനാണ് ശ്രമം.
കഴിഞ്ഞദിവസം അങ്കമാലിയിൽ ചാരായം വാറ്റ് പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോ കണ്ട് വ്യാജ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിലായിരുന്നു. ഇതിനെ തുടർന്നാണ് ലോക് ഡൗണിൽ ചാരായം വാറ്റാൻ ശ്രമിക്കുന്നവരെ ഓൺലൈൻ സേവനദാതാക്കളുടെ സഹകരണത്തോടെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്.

You must be logged in to post a comment Login