കോവിഡ് കാലത്ത് ദുബായിൽ ഓൺലൈൻ മദ്യവ്യാപാരം തകൃതിയായി നടക്കുന്നു. മാർച്ച് 31നാണ് ഓൺലൈൻ മദ്യവിതരണത്തിനുള്ള അനുമതി ദുബായിൽ നൽകിയത്.അംഗീകൃത മദ്യവിതരണ കമ്പനികളായ എംഎംഐ, ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി എന്നിവ സംയുക്തമായാണ് ഓൺലൈൻ മദ്യവിതരണം നടത്തുന്നത്.
legalhomedelivery.com എന്ന വെബ്സൈറ്റിലൂടെ രാവിലെ 12ന് മുൻപായി അപേക്ഷിച്ചാൽ പിറ്റേന്ന് വൈകിട്ട് നാലിന് മുൻപ് ദുബായിൽ എവിടെയും മദ്യമെത്തും.ഇത്തരം ഓൺലൈൻ മദ്യ വിപണിയിലൂടെ മദ്യം ലഭിക്കുന്നതിനായി ആവശ്യക്കാർ ഏറെയാണ്. ആവശ്യക്കാർ കൂടുന്ന സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ മൂലം സമയത്ത് മദ്യം എത്തിക്കാനുള്ള പ്രയാസം നേരിടുന്നെന്ന് ആഫ്രിക്കൻ ഈസ്റ്റേൺ റീട്ടെയ്ൽ മാനേജർ ജെമി ജോസഫ് പറഞ്ഞു.
വൈനിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. 300 രൂപയുടെ ടക്കീല മുതൽ ഒരുലക്ഷം രൂപ വിലയുള്ള വൈൻ വരെ ലഭ്യമാണ്. ദുബായിൽ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് മദ്യം വാങ്ങാനും ഉപയോഗിക്കാനും അവകാശം. അവർക്കു മാത്രമാണ് ഓൺലൈനിലും മദ്യം ലഭിക്കുക.

You must be logged in to post a comment Login