കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇനി വരുന്ന ഒരാഴ്ച കേരളത്തിന് നിർണായകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ വ്യാപനം അറിയുന്നതിന് മൂന്നാഴ്ച സമയം വേണ്ടി വരുമെന്നും ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലായെന്നും മന്ത്രി പറഞ്ഞു. വിദേശത്തു നിന്നും കേരളത്തിൽ എത്തുന്ന ചിലർ കൃത്യമായ ക്വാറന്റെയ്ൻ പാലിക്കുന്നില്ലായെന്നും ഇവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ നിന്നും ദിനം പ്രതി ആളുകൾ കേരളത്തിലേയ്ക്ക് എത്തിച്ചേരുന്നത് കൊണ്ടാണ് നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നത്.
കേരളത്തില്‍ 176 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 164 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
199 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,229 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,09,683 പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 5679 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 4448 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

You must be logged in to post a comment Login