ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി രണ്ടു ശമ്പളമില്ലെന്ന് ധനമന്ത്രി

0
138

 

ഓണക്കാലത്ത് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുശമ്പളം കിട്ടില്ല. സന്ദര്‍ഭത്തിന്‍റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കോവിഡ് കാലത്ത് നല്ലതുപോലെ സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും ബാലഗോപാല്‍ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായി.

ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ മാസം രണ്ടുശമ്പളം കിട്ടും. ഓണക്കാലവിപണിയിലേക്ക് പണമെത്തുകയും ചെയ്യും. ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂ. ഉത്സവബത്തയും ബോണസും നല്‍കുന്നതിലെ പരാധീനതകളും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

ഷിനോജ്