ഒരു കാലത്ത് ഇന്ത്യന്‍ മിനിസ്ക്രീന്‍ അടക്കി വാണിരുന്ന പരമ്പരകൾ ആയിരുന്നു രാമായണവും മഹാഭാരതവും ശക്തിമാനുമെല്ലാം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പരമ്പരകൾ വീണ്ടും പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തിയിട്ടുണ്ട്. കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്ത് സിനിമ – സീരിയല്‍ ചിത്രീകരണം നിര്‍ത്തി വെച്ച പശ്ചാത്തലത്തിലായിരുന്നു പഴയ ക്ലാസിക് പരമ്പരകൾ ദൂരദര്‍ശന്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് കൊണ്ടുവരുന്നത്. ഇത് ചാനലിന് അനുഗ്രഹമായിരിക്കുകയാണ്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോക്ക് ഡൗണ്‍ മുതല്‍ ഏപ്രില്‍ 3 വരെയുളള കാലയളവില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയിരിക്കുന്നത് ദൂരദര്‍ശനാണ്.
ബി.എ.ആര്‍.സി.യുടെ റിപ്പോര്‍ട്ടനുസരിച്ച് ദൂരദര്‍ശന്‍ ചാനലിനുമാത്രം 40,000 ശതമാനം പ്രേക്ഷകരാണ് ഇക്കാലയളവില്‍ നേടിയിരിക്കുന്നത്. ദൂരദര്‍ശനെ കൂടാതെ മറ്റ് ചാനലുകാരുടെ കാഴ്ച്ചക്കാരിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം കൂടുതല്‍ വ്യൂവേഴ്സിനെയാണ് ദൂരദര്‍ശന്‍ ഈ കലായളവില്‍ നേടിയിരിക്കുന്നത്.
പ്രേക്ഷകരുടെ നിരന്തരമായുള്ള അഭ്യര്‍ഥന പ്രമാണിച്ചായിരുന്നു മഹാഭാരതവും രാമായണവും ശക്തിമാനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ടെലികാസ്റ്റ് ചെയ്തത്. ഇവ കൂടാതെ , ബുനിയാദ് എന്ന പരമ്പരയും ദൂരദര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാഹാഭാരതവും ,രാമായണവും സംപ്രേക്ഷണം ചെയ്യുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതെന്ന് ബാര്‍ക്ക് റേറ്റിങ്ങില്‍ പറയുന്നുണ്ട്. കൂടാതെ ലേക്ക് ഡൗണ്‍ കാലത്ത ടെലവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ന്യൂസ് ചാനലുകള്‍ക്കും സിനിമ ചാനലുകള്‍ക്കുമാണ് അധികം വ്യൂവേഴ്സിനെ ലഭിച്ചിരിക്കുന്നത്. അതു പോലെ സ്പോര്‍ട്സ് ചാനലുകളും ലോക്ക് ഡൗണ്‍ കാലം പലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പഴയ വിജയങ്ങള്‍ നേടിയ മാച്ചുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. 21 ശതമാനത്തോളം കാഴചക്കാരെയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ദൂരദര്‍ശന് പുറമേ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായ സണ്‍ നെറ്റ് വര്‍ക്കും തങ്ങളുടെ പ്രതാപപകാലത്തെ പരിപാടികള്‍ വീണ്ടും പുനഃസംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഇവക്കും കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഏപ്രില്‍ ആദ്യ വാരത്തോടെ പരമ്പരകളുടെ സംപ്രേക്ഷണം ചാനലുകള്‍ അവസാനിപ്പിക്കുകയായിരുന്നു.. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സീരിയലുകളുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. എന്നാല്‍ മാര്‍ച്ച് 17 ന് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ മുന്‍കരുതലുകളോടെ മാര്‍ച്ച് 19 ഓടെ എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ഷെഡ്യൂളുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്നുള്ള തീരുമാനത്തിലാണ് എത്തിയത്.

You must be logged in to post a comment Login