ഇന്ത്യക്കെതിരെ ഒന്നും ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

0
146
no one has the courage to do anything against India

,

ലോക ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്നും, ഇന്ത്യയെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും, പണമുള്ളത് ഇന്ത്യയ്ക്കാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.പാകിസ്താനെപ്പോലൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കുക വഴി എന്തോ വലിയ കനിവ് കാണിക്കുകയാണെന്ന വിചാരം ഇംഗ്ലണ്ടിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതൊരു കാരണം, തീര്‍ച്ചയായും പണം തന്നെയാണ്. പണം ഒരു വലിയ കാര്യമാണ്. താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുമൊക്കെ അത് പ്രധാനമാണ്. ഇന്ത്യയിലാണ് പണമുള്ളത്. അതിനാല്‍ ലോക ക്രിക്കറ്റിനെ ഇപ്പോള്‍ ഇന്ത്യ നിയന്ത്രിക്കുകയാണ്. അവരെന്ത് പറയുന്നോ അത് നടക്കും. ഇന്ത്യക്കെതിരെ ഒന്നും ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒന്നു തുനിഞ്ഞിറങ്ങിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) കഥ തീരുമെന്ന് പിസിബി ചെയര്‍മാനും മുന്‍ പാക്കിസ്ഥാന്‍ താരവുമായ റമീസ് രാജ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചില്‍.

ഷിനോജ്