ഇവിടെ പഴകിയ മത്സ്യങ്ങളില്ല !

0
88

 

മത്സ്യബന്ധന വള്ളങ്ങളിൽ നിന്ന് മീൻ നേരിട്ട് വാങ്ങുന്ന രീതിക്ക് തോട്ടപ്പള്ളി ഹാർബറിൽ തുടക്കമായി. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കിലോക്കണക്കിന് പഴകിയ മീനുകളാണ് പിടികൂടി നശിപ്പിച്ചു കളഞ്ഞത്. ഇങ്ങനെയുള്ള അവസ്ഥ  തടയുന്നതിനു വേണ്ടി കൂടിയാണ് ഇത്തരത്തിൽ ഒരു മാർഗത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മത്സ്യബന്ധനത്തിനായി പോയിട്ടുള്ള വള്ളങ്ങളിൽ നിന്ന് മത്സ്യഫെഡ് മീൻ നേരിട്ട് വാങ്ങും. രാത്രി വൈകിയെത്തുന്ന വള്ളങ്ങളിൽ നിന്ന് മീൻ വാങ്ങുകയും, രാത്രി സംഭരിച്ച ശേഷം പിറ്റേന്ന് രാവിലെ കച്ചവടക്കാർക്ക് നൽകുകയും ചെയ്യും. അധികമുള്ള മീൻ മത്സ്യഫെഡ് സ്റ്റാളുകളിൽ എത്തിച്ചു വിൽക്കാനാണ് തീരുമാനം.

ഇങ്ങനെയുള്ള രീതി തുടങ്ങിവച്ചതിലൂടെ നിയമവിരുദ്ധ മത്സ്യ കച്ചവടം തടയാനാവും. മാത്രമല്ല ചെറുകിട കച്ചവടക്കാർക്ക് ഉപജീവനം മുടങ്ങാതെ നോക്കാനും,ജനങ്ങൾക്ക് നല്ല മീൻ ലഭ്യമാക്കാൻ കഴിയുകയും ചെയ്യും . രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പഴകിയതും അന്യ സംസ്ഥാനങ്ങൾ വളമാക്കുന്നതിനായി വെച്ചിരിക്കുന്ന മീനാണ് ജനങ്ങൾക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് തോട്ടപ്പള്ളി ഹാർബറിൽ ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടത് ജനങ്ങൾക്ക് വലിയൊരു ആശ്വാസം നൽകുകയാണ്.