ബ്രസീൽ ടീമിൽ നെയ്മർ ഇല്ല; ഡാനി ആൽവസ് തിരികെയെത്തി

0
192

 

ടോക്കിയോ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ നിന്ന് സൂപ്പർ താരം നെയ്മർ പുറത്ത്. പിഎസ്ജിയിൽ നെയ്മറിൻ്റെ സഹതാരമായ മാർക്കിന്യോസും ടീമിൽ ഇടം നേടിയില്ല. അതേസമയം, വെറ്ററൻ പ്രതിരോധ താരം ഡാനി ആൽവസ് ടീമിലേക്ക് മടങ്ങിയെത്തി. പരുക്കേറ്റതിനെ തുടർന്ന് ആൽവസിന് കോപ്പ അമേരിക്ക നഷ്ടമായിരുന്നു.ഒളിമ്പിക്സ് ടീമിൽ കളിക്കാമെന്ന് നെയ്മർ അറിയിച്ചിരുന്നെങ്കിലും ഇക്കൊല്ലം കോപ്പ മതിയാവുമെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫഡറേഷൻ അറിയിച്ചതായി ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു