‘ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ കൊന്നു’:ശുഹൈബ് അക്തര്‍

0
217

 

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്ബരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയതിനെതിരെ മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ ശുഹൈബ് അക്തര്‍. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് ശുഹൈബ് അക്തര്‍ വിമര്‍ശിച്ചത്. ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അന്ത്യം കുറിച്ചു എന്നാണ് അക്തര്‍ തുറന്നടിച്ചത്. വളരെ ദുഃഖകരമായ വാര്‍ത്ത ആണ് ഇതെന്നും മുന്‍ സൂപ്പര്‍ താരം പ്രതികരിച്ചു.

‘പാകിസ്ഥാന്‍ ഇനി ന്യൂസിലാന്‍ഡുമായി ക്രിക്കറ്റ് കളിക്കരുത്. പാകിസ്ഥാനെ അപമാനിക്കുക ആണ് ന്യൂസിലാന്‍ഡ് ചെയ്തത്. പാകിസ്ഥാന്‍ ഇതിനുള്ള മറുപടി ട്വന്റി ട്വന്റി ലോകകപ്പ് നേടി നല്‍കണം. ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അന്ത്യം കുറിച്ചു. വളരെ ദുഃഖകരമായ കാര്യമാണിത്’, അക്തര്‍ പറഞ്ഞു.

പ്രസാദ്