തെക്കന്‍ പസഫിക് സമുദ്രത്തില്‍ ടോങ്കോയ്ക് സമീപം ഹുങ്കാ ടോങ്കോ , ഹുങ്കാ ഹപായ് എന്നീ ദ്വീപുകള്‍ക്കു നടുവിലാണ് ഈ അത്ഭുത ദ്വീപ് ഉണ്ടായത്. ഈ ദ്വീപുകള്‍ക്കു നടുവിലെ അഗ്നിപര്‍വതം പൊട്ടിയാണ് ഈ ദ്വീപ് ഉയര്‍ന്നു വന്നത്. അഗ്നിപര്വതസ്ഫോടനത്തിലുണ്ടായ പുകയും ചാരവും കുമിഞ്ഞുകൂടിയാണ് ഈ പുതിയ ദ്വീപ് ഉണ്ടായത് എന്നാണ് കണ്ടെത്തല്‍.2014 – ഡിസംബറിനും 2015 ജനുവരിയ്ക്കുമിടയിലാണ് ഈ സംഭവം. ഇതോടെ നാസ തുടര്‍ച്ചയായി ഈ ദ്വീപിനെ നിരീക്ഷിക്കാന്‍ തുടങ്ങി. സാധാരണ ഇങ്ങനെയുണ്ടാവുന്ന ദ്വീപുകള്‍ പെട്ടെന്ന് ഇല്ലാതാവുകയാണ് പതിവ് , എന്നാല്‍ ചെടികളും പക്ഷികളും വന്നെത്തി അവിടെ ആവാസവ്യവസ്ഥയുണ്ടായി. ഈ ദ്വീപ് കടലില്‍ നിലനില്ക്കാന് സാധ്യതയുണ്ടെന്നും 30 വര്‍ഷത്തോളം ആയുസ്സുണ്ടെന്നും ആണ് നാസ റിപ്പോര്‍ട്ട് . 2017 ല്‍ നാസയുടെ ഗവേഷക സംഘം ദ്വീപില്‍ എത്തുകയും അവിടെ ധാരാളം കടല്‍ച്ചെടികളും പക്ഷികളെയും കണ്ടെത്തുകയും ചെയ്തു. ഇളം കറുപ്പ് നിറമുളള പശിമയുളള മണ്ണായിരുന്നു ആ ദ്വീപിലുളളത്. ശക്തമായ മഴയിലും തിരമാലകളിലും പെട്ട് ദ്വീപിന്റെ പല ഭാഗങ്ങളും നശിച്ചുതുടങ്ങിയിട്ടുണ്ട്. കരുതുന്നതിലും വേഗം ദ്വീപ് അപ്രത്യക്ഷമാവാനുളള സാധ്യത തളളിക്കളയാനാവില്ല..ഹങ്കാ തുങ്കാ എന്നാണ് ഇപ്പോള്‍ ഈ മൂന്ന് ദ്വീപുകളുമടങ്ങുന്ന മേഖല അറിയപ്പെടുന്നത്.