16.05 കോടി രൂപ മുടക്കില്‍ പുതിയ 202 പോലിസ് ജീപ്പുകള്‍ നിരത്തില്‍ !

0
458

 

202 പുതിയ പോലിസ് ജീപ്പുകൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നിരത്തിലിറക്കി. പേരൂർക്കട എസ് എ പി ഗ്രൌണ്ടില്‍ നടത്തിയ ചടങ്ങിൽ അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, മഹീന്ദ്ര കമ്പനി പ്രതിനിധികളായ ജി.സുരേഷ്, ബി.വേണുഗോപാൽ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

16.05 കോടി രൂപയാണു വാഹനങ്ങളുടെ ആകെ തുക . നിലവിൽ ഒരു വാഹനമുള്ള സ്റ്റേഷനുകൾക്കാണു ഈ ജീപ്പുകൾ അനുവദിച്ചിരിക്കുന്നത് . 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒരു പൊലീസ് സ്റ്റേഷനിലും ഇനി ഉണ്ടാകില്ല .