ബാഹുബലി വെബ് സീരീസില്‍ വേറിട്ട കഥാപാത്രമായി അഭിനയിക്കാനൊരുങ്ങി നയൻ താര

0
78
Nayanthara.01
Nayanthara.01

സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു എസ്.എസ് രാജമൗലി സംവിധാനമികവിൽ പുറത്തിറങ്ങിയ ബാഹുബലി. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും പ്രേക്ഷകർ നിറഞ്ഞ മനസ്സോട് കൂടിയാണ് സ്വീകരിച്ചത്.അതെ പോലെ ചിത്രത്തിലെ സുപ്രധാനകഥാപാത്രങ്ങളിൽ ഒരാളായിരുന്നു പ്രമുഖ നടി രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി.

Nayanthara
Nayanthara

ഇപ്പോളിതാ ശിവകാമി ദേവീയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന  വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരിയായി നയന്‍താര. അതെ പോലെ തന്നെ നയന്‍താര ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണിത്.പക്ഷെ എന്നാല്‍ ഈ സീരീസില്‍ ഏത് കഥാപാത്രത്തെയായിരിക്കും താരം അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇതു വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ബാഹുബലിക്കും മുൻപുള്ള കാലഘട്ടമാണ്  ചിത്രത്തിന്റെ ഏറ്റവും വലിയ പ്രമേയം.

Nayanthara 4
Nayanthara 4

വളരെ പ്രധാനമായും ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘ബാഹുബലി: ദി ബിഗിനിംഗ്’, ‘ബാഹുബലി: കണ്‍ക്ലൂഷന്‍’ എന്നിവയുടെ പ്രിക്വല്‍ ആണ്. ആനന്ദ് നീലകണ്ഠന്‍ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചത്രം നിര്‍മ്മിക്കുന്നത് എന്നാണ് സൂചന.ഏറ്റവും വലിയ ഒരു പ്രത്യേകത എന്തെന്നാൽ തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി 1700 കോടിയിലധികം കളക്ഷന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും നേടിയിരുന്നു.