സഞ്ജു സാംസണ്‍ ധവാന് പകരക്കാരനായി വീണ്ടും ഇന്ത്യന്‍ ടീമില്‍ !

0
120

മലയാളി താരം സഞ്ജു സാംസണ്‍ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരനായി വീണ്ടും ഇന്ത്യന്‍ ടീമില്‍ എത്തുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചിരിക്കുന്നത്. ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ നേരത്തെ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ സ‍്ജുവിന് അവസരം ലഭിച്ചിരുന്നത്.

ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ചിരുന്ന രോഹിത് ശര്‍മ ടീമിൽ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ഫീല്‍ഡിംഗിനിടെയാണ് ഓസ്ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ശിഖര്‍ ധവാണ് വീണ് തോളിന് പരിക്കേറ്റത്. ധവാന് ഗ്രേഡ് -2 പരിക്കാണെന്ന് എംആര്‍ഐ സ്കാനിംഗില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ധവാന് വീണ്ടും പരിശീലനം തുടങ്ങണം എങ്കിൽ ഫെബ്രുവരി ആദ്യവാരം ആകണം. സഞ്ജുവിനെ ഈ സാഹചര്യത്തില്‍ തിരികെ വിളിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചിട്ടുണ്ട് .ധവാന്റെ പകരക്കാരനായി ഏകദിന ടീമില്‍ പൃഥ്വി ഷായെയും തിരഞ്ഞെടുത്തിട്ടുണ്ട്.