നക്ഷത്രയുടെ റെയിന്‍ബോ കേക്ക് ; പങ്ക് ചോദിച്ച് സുപ്രിയയും

0
142

താരപുത്രികളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ആരാധകരേറെയാണ്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. ലോക് ഡൗണായതിനാല്‍ അച്ഛനെ അരികില്‍ കിട്ടിയ സന്തോഷത്തിലായിരുന്നു ഇരുവരും. അച്ഛന്റെ മൊട്ടയടിച്ചതിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ഇത്തവണ നക്ഷത്രയാണ് കേക്ക് ഉണ്ടാക്കിയത്. കേക്കിന്റെ ചിത്രവും പങ്കുവെച്ചാണ് പൂര്‍ണിമയും ഇന്ദ്രജിത്തും എത്തിയത്. റെയിന്‍ബോ കേക്കാണ് നച്ചു ഉണ്ടാക്കിയത്. നമ്മുടെ ജീവിതത്തിലെ ഏതൊരു കൊടുങ്കാറ്റു പോലുള്ള അവസ്ഥയ്ക്കുമൊടുവില്‍ ഒരു മഴവില്ലു വിരിയും. ഈ കാലം കടന്നു പോകാന്‍ ധൃതിയായി. ഇത് ഈസ്റ്ററിന് നക്ഷത്ര ബേക്ക് ചെയ്ത റെയിന്‍ബോ കേക്കാണ്. ഏവര്‍ക്കും ഹാപ്പി ഈസ്റ്റര്‍ എന്നായിരുന്നു പൂര്‍ണിമയുടെ പോസ്റ്റ്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് കേക്കിന് കീഴില്‍ കമന്റുകളുമായി എത്തിയത്.
പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും അടുത്ത സുഹൃത്തായ നിലുഫറും കമന്റുമായി എത്തിയിരുന്നു. തനിക്ക് ഈ കേക്ക് ടേസ്റ്റ് ചെയ്തു നോക്കണമെന്നായിരുന്നു കമന്റ്, നച്ചുവിന് സ്നേഹമെന്നും അവര്‍ കുറിച്ചിരുന്നു. നിലുവിന് മറുപടിയുമായി പൂര്‍ണിമയും എത്തിയിരുന്നു. ഇവരുടെ സംഭാഷണത്തെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
സുപ്രിയ മേനോനും നച്ചുവിന്റെ കേക്കിന് കമന്റുമായി എത്തിയിരുന്നു. തനിക്കായി ഒരു കഷണം മാറ്റിവെക്കണമെന്നും കാണുമ്പോള്‍ത്തന്നെ അറിയാം ഇത് ടേസ്റ്റുണ്ടെന്നുമായിരുന്നു സുപ്രിയയുടെ കമന്റ്. തീര്‍ച്ചയായും താന്‍ ഒരു കഷണം മാറ്റിവെക്കുമെന്ന മറുപടിയാണ് പൂര്‍ണിമ നല്‍കിയത്. നേരത്തെ അലംകൃതയും സുപ്രിയയും ഇന്ദ്രജിത്തിന്റെ ഫ്ളാറ്റിലേക്ക് എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നച്ചുവിനൊപ്പം ചിത്രം വരക്കുന്ന അലംകൃതയുടെ ഫോട്ടോയും വൈറലായി മാറിയിരുന്നു.
ആടുജീവിതത്തിന്റെ തിരക്കിലായതിനാല്‍ പൃഥ്വിരാജ് ജോര്‍ദാനിലാണ്.