ഓ‍ര്‍ഡ‍ര്‍ അനുസരിച്ച് പെട്രോളും സീഡലും ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും !

0
104

കൊച്ചി: ഓൺലൈൻ ഓ‍ര്‍ഡ‍ര്‍ അനുസരിച്ച് പെട്രോളും സീഡലും ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആണ് ഈ പരീക്ഷണം നടത്തി വിജയിച്ചിരിക്കുന്നത്. ‘മൈ പെട്രോൾ പമ്പ്’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ ഒരു മൊബൈൽ ഫ്യുവൽ സ്റ്റേഷനാണ് ഇവ‍ര്‍ സെറ്റു ചെയ്തിരിക്കുന്നത്. ഓര്‍ഡറനുസരിച്ച് ആവശ്യക്കാ‍ര്‍ക്ക് ഇന്ധനം എത്തിച്ചു നൽകുന്ന സംവിധാനമാണ് ഇത് . വൻകിട കമ്പനികൾക്ക് പുറമേ സ്കൂളുകൾ, ക്യാബ് റെൻറൽ കമ്പനികൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവയെല്ലാം മൈ പെട്രോൾ പമ്പ് കമ്പനിയുടെ സേവനം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഐഐടി വിദ്യാര്‍ത്ഥികളായ നബിൻ റോയി ,ആശിഷ് ഗുപ്ത എന്നിവരുടേതാണ് ഈ ആശയം. വാഹനങ്ങളുടെ എണ്ണം രാജ്യത്ത് പെരുകുമ്പോഴും പെട്രോൾ പമ്പുകളുടെ എണ്ണം കാര്യമായി വ‍ര്‍ധിക്കാത്തത് തന്നെയാണ് ഇവരെ പുതിയ ആശയത്തിലേക്ക് നയിച്ചത്. സെപ്റ്റംബ‍ര്‍ 2017-ൽ പ്രവ‍ര്‍ത്തനം ആരംഭിച്ചതിന് ശേഷം സൂംകാര്‍, ടൊയോട്ട, ടാറ്റ, ആമസോൺ തുടങ്ങിയ വലിയ ഉപഭോക്താക്കളെ വരെ നേടാൻ ഈ സ്റ്റാ‍ര്‍ട്ടപ്പിനായി. ബാംഗ്ലൂരിൽ മാത്രം 20,000ത്തോളം മീഡിയം ബിസിനസുകളെയാണ് മൈ പെട്രോൾ പമ്പ് സഹായിക്കുന്നത്. 20 ലിറ്റര്‍ വരെ ഡീസലാണ് ഒരു ദിവസം സ്കൂളുകൾക്കും, ഹോസ്പിറ്റലുകൾക്കും, അപ്പാര്‍ട്ട്മെൻറുകൾക്കുമൊക്കെയായി പരമാവധി വിതരണം ചെയ്യുന്നത്.