ഒരു പഞ്ചായത്തില്‍ ഒരു ടൂറിസ്​റ്റ്​ കേന്ദ്രം സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി മുഹമ്മദ് റിയാസ്

0
33

 

ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ടൂ​റി​സ്​​റ്റ്​ കേ​ന്ദ്രം ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. വ​ട​ക​ര-മാ​ഹി ക​നാ​ലി​ന് കു​റു​കെ മൂ​ഴി​ക്ക​ല്‍ ലോ​ക്​ കം ​ബ്രി​ഡ്​​ജി​െന്‍റ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ടൂ​റി​സം ഡ​സ്​​റ്റി​നേ​ഷ​ന്‍ ഉ​റ​പ്പു വ​രു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ലം എ​ന്ന​തി​ലു​പ​രി നാ​ടി​െന്‍റ ച​രി​ത്ര​വും സം​സ്കാ​ര​വും കൂ​ടി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്കും ഇ​ത്. കോ​വ​ളം ബേ​ക്ക​ല്‍ ജ​ല​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തോ​ടെ ജ​ല​ഗ​താ​ഗ​ത​ത്തി​ല്‍ വ​ലി​യ മാ​റ്റം ഉ​ണ്ടാ​വും. ച​ര​ക്ക് നീ​ക്ക​ത്തി​നും വ​ലി​യ സ​ഹാ​യ​മാ​വും. ടൂ​റി​സ​ത്തി​നും അ​ന​ന്ത സാ​ധ്യ​ത ഉ​ണ്ടാ​വും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ടൂ​റി​സം മേ​ഖ​ല​യു​ടെ ഉ​ണ​ര്‍​വി​നാ​യി സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്.

മ​ല​ബാ​റി​ലെ ടൂ​റി​സം വി​ക​സ​നം കേ​ര​ള​ത്തി​െന്‍റ ഭാ​വി​ക്ക് അ​നി​വാ​ര്യ​മാ​ണ്. വ​യ​നാ​ട്ടി​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ മു​ഴു​വ​നാ​യും വാ​ക്സി​നേ​ഷ​ന്‍ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത് മു​ഴു​വ​ന്‍ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കും -മ​ന്ത്രി പ​റ​ഞ്ഞു. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രസാദ്