ഡല്‍ഹി കലാപ സമയത്തു പൊലീസിനു നേരെ വെടിയുതിർത്ത മുഹമ്മദ് ഷാരൂഖ് പിടിയിൽ !

0
90

ഡല്‍ഹി കലാപ സമയത്തു പൊലീസിനു നേരെ വെടിയുതിർത്ത മുഹമ്മദ് ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം കുടുംബത്തോടെ ഒളിവിലായിരുന്ന ഇയാളെ ഡൽഹി പൊലീസ് പിടികൂടിയത് ഉത്തര്‍പ്രദേശിലെ ബറേലിയിൽ നിന്നാണ് . ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്‌ തോക്കു ചൂണ്ടി നിൽക്കുന്ന മുഹമ്മദ് ഷാരൂഖിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൗജ്പുർ പ്രദേശത്തു വച്ചാണ് ഇയാൾ പൊലീസിനു നേരെ വെടിവച്ചത്. നിരായുധനായ പൊലീസ് ഉദ്യോഗസ്ഥനോട് ഇയാള്‍ തോക്കു ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതുമായ വിഡിയോയും പ്രചരിച്ചിരുന്നു.