1400 കിലോമീറ്റർ സ്കൂട്ടർ ഓടിച്ച് മകനു വേണ്ടി ഒരു അമ്മ .

0
114
രാജ്യത്ത് സമ്പൂർണ്ണ  ലോക്ഡൗൺ  തുടരുന്ന സാഹചര്യത്തിൽ വിദൂര നാട്ടിൽ ഒറ്റപ്പെട്ടുപോയ മകനെ തിരികെ എത്തിക്കാൻ 1400 കിലോമീറ്റർ താണ്ടി ഒരമ്മ. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ഒറ്റപ്പെട്ടുപോയ മകനെ സ്കൂട്ടറിൽ പോയി കൊണ്ടുവന്നിരിക്കുകയാണ് 48 കാരിയായ റസിയാബീഗം എന്ന അമ്മ.
സംഭവം ഇങ്ങനെ,  ആന്ധ്രപ്രദേശിൽ പെട്ടുപോയ മകനെ കൂട്ടിക്കൊണ്ടുവരാനായി പോലീസിൽ നിന്നും അനുമതിയും വാങ്ങി,  വഴിക്ക് കഴിക്കാൻ റൊട്ടിയും പൊതിഞ്ഞുകെട്ടിയാണ് റസിയാബീഗം യാത്ര തുടങ്ങിയത്. സുഹൃത്തിനൊപ്പം  നെല്ലൂരിലേക്ക് പോയതായിരുന്നു മകൻ.   രാജ്യത്ത്  സമ്പൂർണ്ണ ലോക് ഡൗൺ  പ്രഖ്യാപിച്ചതോടെ കുടുങ്ങി പോയതായിരുന്നു അവരുടെ മകൻ. ഇളയ മകനെ കൂട്ടിക്കൊണ്ടുവരാൻ മൂത്തമകനെ വിടാൻ ആലോചിച്ചെങ്കിലും സമ്പൂർണ്ണ ലോക്ഡൗണിൽ  കറങ്ങാൻ ഇറങ്ങിയതാണെന്ന  തെറ്റിദ്ധാരണ ഉണ്ടാവും എന്ന് കരുതിയാണ് യാത്ര ഇവർ സ്വയമായി  ഏറ്റെടുത്തത്.
തെലങ്കാനയിലെ  നിസാമാബാദ് ജില്ലയിൽ ബോധൻ  നഗരത്തിലെ  സ്കൂളിലെ പ്രധാനാധ്യാപികയാണ് റസിയാബീഗം. 15 വർഷം മുൻപ് ഭർത്താവിനെ നഷ്ടപ്പെട്ട ഇവർ രണ്ടു മക്കളോടൊപ്പമാണ് ജീവിക്കുന്നത്. ഏറ്റവും വലിയ മാതൃസ്നേഹം ആണ് ഈ സംഭവത്തിലൂടെ തെളിഞ്ഞു കാണുന്നത്.