മൂസക്കുട്ടിക്ക് നീതി ലഭിക്കുന്നു ;ട്രൂ ടിവിയുടെയും, സൂരജ് പാലാക്കാരൻ്റെയും ശബ്ദം ഉയർന്ന് തന്നെ.

0
258

മൂസക്കുട്ടിക്ക് നീതി ലഭിക്കണമെന്ന ഒറ്റ നിശ്ചയ ദാർഡ്യത്തയോടെയാണ് സൂരജ് പാലാക്കാരനും, ട്രൂ ടിവിയും നിലമ്പൂരുള്ള മൂസക്കുട്ടിയുടെ വീട്ടി ലേയ്ക്ക് കടന്ന് ചെല്ലുന്നത്. മരുമകൻ്റെ സത്രീധന പീഡനത്തിൽ മന:നൊന്താണ് ആ ബാപ്പ റബർ മരത്തിൽ തൂങ്ങി മരിച്ചത്. തൂങ്ങി മരിക്കുന്നതിൻ്റെ വീഡിയോ പുറത്തിറങ്ങിയിട്ടും പോലീസ് പ്രതിയെ പിടികൂടാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രൂ ടിവിയും ,സൂരജ് പാലക്കാരനും ഈ അനീതിക്കെതിരെ ശബ്ദം ഉയർത്തുന്നത്.

മമ്പാട്ട് ഉറങ്ങാട്ടിശ്ശേരി സ്വദേശി അബ്ദുൾ ഹമീദിനെതിരെയാണ് ട്രൂ ടിവിയുടെ ശബ്ദം ഉയർന്നത്. മകളെ നിരന്തരമായി സത്രീധനത്തിൻ്റെ  പേരിൽ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്താണ് യുവതിയുടെ പിതാവ് മൂസക്കുട്ടി കഴിഞ്ഞ മാസം 23ന് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്.മൂസക്കുട്ടിയുടെ മകള്‍ ഹിബയും അബ്ദുള്‍ ഹമീദും 2020 ജനുവരിയിലാണ് വിവാഹിതരായത്.

അന്നുമുതല്‍ പീഡനമായിരുന്നു എന്നാണ് ഹിബ  പറയുന്നത്. വിവാഹസമയത്തുള്ള 18 പവന്‍ സ്വര്‍ണം പോരെന്ന് പറഞ്ഞതിനാല്‍ വീണ്ടും ആറ് പവന്‍ സ്വര്‍ണം കൂടി മൂസക്കുട്ടി നല്‍കിയിരുന്നു. എന്നാല്‍ 10 പവന്‍ കൂടി വീണ്ടും ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പ്രസവിച്ചുകിടക്കുന്ന മകളെയും കുഞ്ഞിനെയും താന്‍ കൊണ്ടുപോകില്ലെന്ന് അബ്ദുള്‍ ഹമീദ് പറയുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച്‌ ഇയാള്‍ മൂസക്കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായി മരണത്തിന് തൊട്ടുമുമ്ബ് തന്റെ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ മൂസക്കുട്ടി പറഞ്ഞിരുന്നു.

ഈ വീഡിയോ ഉള്‍പ്പടെയാണ് ഹിബയും സഹോദരനും പൊലീസില്‍ പരാതി നല്‍കിയത്.പരാതി ലഭിച്ചിട്ടും പോലീസ് പ്രതിയെ പിടികൂടിയിരുന്നില്ല. ഒടുവിൽ അബ്ദുൾ ഹമീദ് എന്ന മനുഷ്യ മൃഗത്തിനെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ട്രൂ ടി വി തീരുമാനം എടുക്കുകയായിരുന്നു. ഈ തീരുമാനം നടപ്പിലാക്കാൻ ആണ് സൂരജ് പാലക്കാരൻ മൂസക്കുട്ടിയുടെ വീട്ടിലെത്തി ശബ്ദം ഉയർത്തിയത്. ഒടുവിൽ സൂരജ് പാലക്കാരൻ്റെ ആ ശബ്ദം കേരളക്കര ഏറ്റെടുക്കുകയായിരുന്നു.ഇതിനെ തുടർന്ന് പ്രതിയെ പിടിക്കാൻ പോലീസ് നിർബന്ധിതനാകുകയായിരുന്നു.

trബന്ധുവീട്ടിൽ താമസിച്ചിരുന്ന ഇയ്യാളെ പോലീസ് പിടികൂടകയായിരുന്നു.എസ് .പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്.ഇത് ആദ്യമായല്ല സൂരജ് പാലക്കാരൻ സ്ത്രീധനത്തിനെതിരെ uശബ്ദം ഉയർത്തുന്നത്.ഉത്ര കേസിലും, വിസ്മയ കേസിലും സ്ത്രീധന പീഡനത്തിനെതിരെ ട്രൂ ടി വി ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. ജനകീയ വിഷയങ്ങളിൽ മുഖം നോക്കാതെ ,രാഷ്ട്രീയം നോക്കാതെ നിലപാടെടുക്കുന്ന ട്രൂടി വിയുടെ വിജയം കൂടിയാണ് ഇപ്പോൾ അബ്ദുൾ ഹമീദിൻ്റെ ഈ അറസ്റ്റ്.