ഉത്തരാഖണ്ഡിലുള്ള ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാംപിലെ കുരങ്ങന്മാരുടെ ശല്യം അകറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്ന വീഡിയോയാണ് വൈറലാകുന്നത് . മനുഷ്യരെ കണ്ടാല്‍ ഒട്ടും ഭയപ്പെടാത്ത കുരങ്ങന്മാരെ അകറ്റാന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ മാര്‍ഗം കരടിയായി വേഷം കെട്ടുക എന്നതാണ് ഉത്തരാഖണ്ഡ് മിര്‍ഥിയിൽ ഉള്ള ക്യാംപില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കരടിവേഷം ധരിച്ച് കുരങ്ങന്മാ ഓടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത് .
. ക്യാംപിന്റെ ഉള്ളിലേക്ക് കടക്കാനുള്ള വലുതും ചെറുതുമായി ഒരു സംഘം കുരങ്ങന്മാരെയാണ് കരടി വേഷം ധരിച്ച ഉദ്യോഗസ്ഥർ ഓടിക്കുന്നത് . ക്യാമ്പിലേക്ക് കയറാൻ കുരങ്ങന്മാർ ശ്രമിക്കുമ്പോൾ പെട്ടെന്നാണ് രണ്ട് കരടികള്‍ കെട്ടിടത്തിനകത്തു നിന്ന് പുറത്തേക്ക് വരുന്നത്. അവയെ കണ്ട പാതി കാണാത്ത പാതി കുരങ്ങന്മാര്‍ സ്ഥലം കാലിയാക്കുന്നത് വിഡിയോയിൽ കാണാം. തട്ടുതട്ടായി തിരിച്ചിരിക്കുന്ന ക്യാംപതിര്‍ത്തിയില്‍ നിന്ന് റോഡ് കടന്ന് വനത്തിലേക്ക് ഓടിപ്പോകുന്ന കുരങ്ങന്മാരെ വിഡിയോയിൽ കാണാം.
#WATCH: 2 Indo-Tibetan Border Police personnel at ITBP Camp-Mirthi, Uttarakhand dressed in ‘bear’ costume to scare away monkeys on the premises. (Source-ITBP) pic.twitter.com/YeZXaXAgze
— ANI (@ANI) March 9, 2020

You must be logged in to post a comment Login