വീട്ടുജോലിക്ക് വന്ന സ്ത്രീക്ക് നേരെ പീഡനശ്രമം; ദന്തഡോക്ടർ അറസ്റ്റിൽ

0
225

പന്തളം: വീട്ടിൽ ജോലിക്ക് വന്ന സ്ത്രീക്ക് നേരെ പീഡനശ്രമിച്ചതിനെ തുടർന്ന് ദന്തഡോക്ടർ അറസ്റ്റിൽ. മങ്ങാരം യക്ഷിവിളക്കാവിന് സമീപം പഞ്ചവടിയില്‍ ഡോ.ജി. അനിലി (48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയാണ് സംഭവം. ഒരാഴ്‌ച മുൻപ് ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ സ്‌ത്രീയെയാണ്‌ ഇയാള്‍ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ സ്ത്രീയുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എസ്‌.എച്ച്‌.ഓ എസ്‌. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഡി. സുനില്‍ കുമാറും സംഘവുമാണ്‌ ഇയാളെ അറസ്റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

സ്നേഹ വിനോദ്