പ്രണയം നടിച്ച്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി; കാമുകനും സുഹൃത്തുക്കളും പിടിയിൽ

0
110

കോഴിക്കോട്: പ്രണയം നടിച്ച്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. 17കാരിയാണ് പീഡനത്തിനിരയായത്. ദലിത് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റിയാടി സ്വദേശിയായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ നാദാപുരം എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോഴിക്കോട് കുറ്റിയാടിയില്‍ ഒക്ടോബർ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച്‌ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചത്. ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തില്‍ റോഡില്‍ ഇറക്കിവിട്ടതായും ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സ്നേഹ വിനോദ്