കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്ക്ക് വിളിച്ച എം.എല്‍എയുടെ കരണകുറ്റി അടിച്ച് പുകച്ചു. കോന്നി എം.എല്‍ എ ജെനീഷ് കുമാറിനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം.എല്‍എ ഒരു പരാതിയും നല്‍കിയിട്ടുമില്ല.സ്വന്തം നാടായ സീതത്തോട്ടിലാണ് സംഭവം. സംഭവം സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരടക്കം നിരവധി ആളുകല്‍ ഉണ്ടായിരുന്നെങ്കിലും ആരും തിരിച്ച് പ്രതികരിച്ചില്ല.
കൂടാതെ, ഇതുമായി ബന്ധപ്പെട്ട് അവിടെ കൂടിയ ചിലര്‍ ഷൂട്ട് ചെയ്ത വീഡിയോ എം.എല്‍.എയുടെ അനുകൂലികള്‍ നിര്‍ബന്ധിച്ച് ഫോണുകളില്‍ നിന്നു നീക്കവും ചെയ്തു.
17 വര്‍ഷം മാത്രം പഴക്കമുള്ള പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്‌ളക്‌സ് പൊളിച്ചുനീക്കി പുതിയത് പണിയുവാനുള്ള നീക്കം അഴിമതി നടത്താനാണന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ ഷോപ്പിംഗ് കോംപ്‌ളക്‌സ് പൊളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി ഈശോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെസിബി യുമായി എത്തിയത്. .തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര്‍ നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊളിക്കല്‍ തടഞ്ഞു. ഈ സമയം സീതത്തോട്ടിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ജനീഷ് കുമാര്‍ എം എല്‍ എ ആള്‍ക്കൂട്ടത്തിനടുത്തേക്ക് എത്തി. തുടര്‍ന്ന് രതീഷ് ആര്‍ നായരുടെ തന്തക്ക് വിളിച്ചു. തുടർന്ന് അടി പൊട്ടുക ആയിരുന്നു.
Author -Shinoj
