പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം. ഗര്‍ഭധാരണം നടക്കാത്ത വേളകളില്‍ രക്തത്തോടൊപ്പം ഗര്‍ഭാശയ സ്തരമായ എന്‍ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നതാണ് ആര്‍ത്തവം. ശരീരം അണ്ഡവിസര്‍ജനത്തിന് സജ്ജമായി എന്നതിന്‍െറ സൂചനയാണ് ആര്‍ത്തവം എന്ന് പറയാം. കൗമാരത്തിന്‍െറ ആരംഭത്തിലാണ് പെണ്‍കുട്ടികളില്‍ ആദ്യമായി ആര്‍ത്തവമുണ്ടാവുക. ജീവിതരീതികളിലും ഭക്ഷണശൈലിയിലും വന്ന അനാരോഗ്യ പ്രവണതകള്‍ മൂലം ഇപ്പോള്‍ ഒമ്പത് വയസ്സിലും ആര്‍ത്തവമത്തൊറുണ്ട്. മിക്ക പെണ്‍കുട്ടികളിലും 15 വയസ്സിന് മുമ്പായി ആര്‍ത്തവമുണ്ടാകാറുണ്ട്. എന്നാല്‍ ഗര്‍ഭാശയം ഇല്ലാതിരിക്കുക, അണ്ഡാശയ മുഴകള്‍, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (PCOS), ഗര്‍ഭാശയത്തിനും മറ്റ് പ്രത്യുത്പാദന അവയവങ്ങള്‍ക്കും ശരിയായ വികാസം ഉണ്ടാകാതിരിക്കുക, ക്രോമോസോം തകരാറുകള്‍, യോനിനാളം അടഞ്ഞിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ മൂലം ആര്‍ത്തവം വരാതിരിക്കാം. ആര്‍ത്തവം കൃത്യമായി വരുന്നുണ്ടെങ്കില്‍ രക്തത്തിന്‍െറ അളവ് അല്‍പം കുറഞ്ഞാലും കാര്യമാക്കേണ്ട. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവരക്തം പൊതുവെ കുറവായിരിക്കും. എന്നാല്‍ നേരത്തെ ആവശ്യത്തിന് രക്തസ്രാവമുണ്ടായിരിക്കുകയും പിന്നീട് തീരെ കുറയുകയും ചെയ്യുന്നത് ശ്രദ്ധയോടെ കാണണം. ശാരീരികമായ രോഗങ്ങള്‍, രക്തക്കുറവ്, പോഷകക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ആര്‍ത്തവരക്തസ്രാവം കുറക്കാറുണ്ട്.
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ, മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

You must be logged in to post a comment Login