മോസ്കൊ : വീടിനു പുറത്ത് ഉറക്കെ സംസാരിച്ചതിന് അപരിചിതരായ അഞ്ചുപേരെ യുവാവ് വെടിവെച്ചു കൊന്നു . വെടിയുതിർത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ് ചെയ്തു . റഷ്യയിലെ റൈസാനിലെ യെലാത്മ നഗരത്തിൽ ആയിരുന്നു ദാരുണമായ സംഭവം നടന്നത്.
കോവിഡ് -19 വ്യാപനത്തിന്റെ ഭാഗമായി റഷ്യയിൽ കർശന നിയന്ത്രങ്ങൾ ആണ് നിലനിൽക്കുന്നത്.എല്ലാവരും വീട്ടില്‍തന്നെ കഴിയണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇതിനിടയിലാണ് നാല് പുരുഷന്മാരും ഒരു സ്ത്രീയും വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
മുപ്പത്തിരണ്ടുകാരന്റെ വീടിന്റെ പുറത്താണ് ഈ അഞ്ചംഗസംഘം സംസാരിച്ചിരുന്നത്. ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടെത്തിയ ഇയാള്‍ ആദ്യം അഞ്ചുപേരോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതിരുന്നതോടെയാണ് വീട്ടിനുള്ളില്‍ നിന്ന് തോക്കുമായെത്തിയ യുവാവ് വെടിയുതിര്‍ത്തത്.വെടിയേറ്റ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍നിന്ന് തോക്ക് പിടിച്ചെടുത്തതായും കൂടുതല്‍ അന്വേഷണം
തുടരുകയാണെന്നും പോലീസ് അറിയിച്ചു. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുകയാണ് പോലീസ് .ഇയാൾക്ക് കൊല്ലപ്പെട്ടവരുമായി മുൻകാല ബന്ധങ്ങൾ ഉണ്ടോ എന്നും ,സംഘടന പ്രവർത്തങ്ങൾ ഉണ്ടോ എന്നും അനേഷിക്കും എന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു .

You must be logged in to post a comment Login