ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും പോലീസിനോട് കള്ളം പറഞ്ഞ് മുങ്ങിയ ആളെ പിടികൂടി. കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ആളാണ് മരണവീട്ടിലേക്കെന്ന് കള്ളം പറഞ്ഞ് പോലീസിന്റെ കൈയ്യില്‍ നിന്നും ആദ്യം രക്ഷപെട്ടത്. എന്നാല്‍ സംശയം തോന്നിയ പോലീസുകാര്‍ ഇയാളെ പിന്തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും കൈയ്യോടെ പിടികൂടുകയായിരുന്നു.
തൈക്കാട് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി ഇറങ്ങി വന്നപ്പോഴാണ് ഇയാള്‍ പോലീസിന്റെ കൈയ്യിലാകുന്നത്. ഇയാൾക്കെതിരെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് പോലീസ് കേസെടുത്തു. വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ നിരവധി ആളുകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ചതിനെ തുടർന്ന് കൊവിഡ് നിരീക്ഷണത്തിലുള്ള 5 പേര്‍ക്കെതിരെ വടക്കേകാട് പോലീസ് കേസെടുത്തു. നഗരത്തില്‍ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പോലീസ് നടത്തുന്നുണ്ട്.

You must be logged in to post a comment Login