സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കടത്തികൊണ്ടുവന്ന 20 കാരൻ അറസ്റ്റിൽ

0
69
men arrested for kidnaping girl

 

കൊല്ലം: കൊല്ലത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇരുപതാം തീയതി ഇടുക്കിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന് ഒളിവിൽ താമസിപ്പിച്ചെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പുനലൂർ തൊളിക്കോട് ദേവികോണത്ത് വിദ്യാഭവനിൽ വിഷ്ണു (20 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സൈബർ സെല്ലിന്റെ സഹായത്തോടെ ഇടുക്കി പോലീസ് നൽകിയ സന്ദേശത്തെ തുടർന്നാണ് 20 കാരനെ അറസ്റ്റ് ചെയ്തത്. എ എസ് ഐ ആമീൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, അഭിലാഷ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ ഇടുക്കി പോലീസിന് കൈമാറി.

അതേസമയം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായാൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തായിരിക്കും കേസ് എടുക്കുക.