സ്നിജോക്ക് കൂട്ടായി ഇനി അനുവിന്റെ ഓർമകൾ മാത്രം !

0
164

 

അവിനാശിയിലെ അപകടത്തിൽ മരിച്ചവരിൽ നവവധുവും. ജനുവരി 19 നു ആണ് അനുവിന്റെയും എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപമുള്ള വാഴപ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ സ്നിജോയുടെയും വിവാഹം നടന്നത് അപകടരാത്രിക്കു കൃത്യം ഒരു മാസം മുൻപ് .

ബെംഗളൂരുവിൽ പാരാ മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനു ബോണ്ട് കാലാവധി കഴിയുന്നതിനു വേണ്ടി ഒരു വർഷം കാത്തിരുന്നാണു സ്നിജോയെ വിവാഹം കഴിക്കുന്നത്.  വിദേശത്തേക്കു മടങ്ങാനൊരുങ്ങുന്ന സ്നിജോയെക്കാണാൻ ശിവരാത്രിയുടെ അവധിയെടുത്ത് അനു നാട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം. പുലർച്ചെ മൂന്നുമണിയോടെ ബസ് എത്തുമെന്നറിഞ്ഞ സ്നിജോ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അനുവിനെ കാത്തിരുന്നു പക്ഷെ ബസ് കാണാതായതോടെ അനുവിനെ വിളിച്ചപ്പോൾ ഫോണെടുത്ത ആരോ ആണ് സ്നിജോയെ അപകടവിവരം അറിയിച്ചത്.

ഇതോടെ സ്നിജോ അവിനാശിയിലെത്തി. പല ആശുപത്രികളിലും കയറിയിറങ്ങി അവസാനമാണ് മരണവാർത്ത അറിയുന്നത്. തുടർന്ന് അനുവിന്റെ മൃതദേഹം സ്നിജോയുടെ വീട്ടിലെത്തിച്ചപ്പോൾ മന്ത്രി എ.സി. മൊയ്തീൻ അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കുകയുണ്ടായി.