ലോക്ക് ഡൗണ്‍ കാലത്തെ പിരിമുറുക്കം അകറ്റാം; മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ധ്യാനം

0
106

രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണയെ പ്രതിരോധിക്കാന്‍ നടപ്പാക്കിയിട്ടുള്ള ലോക്ക് ഡൗണ്‍ കാലം വലിയൊരു വിഭാഗം ആളുകളില്‍ വിഷാദവും ഉന്മേഷമില്ലായ്മയും ഉറക്കക്കുറവും സൃഷ്ടിച്ചിട്ടുണ്ട്. ഒപ്പം അമിത ഭക്ഷണ പ്രേമവും.

മനസിന് ആനന്ദവും ശാന്തതയും കൈവരിക്കാന്‍ മികച്ച മാര്‍ഗമാണ് ധ്യാനം. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും അത്ഭുതകരമായ വഴിയാണിത്.മനസ് ഏകാഗ്രമാക്കി ഏത് സമയത്തും ചെയ്യാവുന്നതാണ് ധ്യാനം. മികച്ച ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും ധ്യാനം ശീലിക്കാം.

ധ്യാനം ശീലിച്ചവര്‍ക്ക് ആസ്വാദന ക്ഷമതയും കൂടുതലായിരിക്കും. പ്രകൃതി ഭംഗിയും സംഗീതവും ആസ്വദിക്കാന്‍ ഇവര്‍ക്ക് കഴിവ് കൂടുതലായിരിക്കും. ഒപ്പം ചുറ്റുമുള്ള സകലതിനെയും സ്നേഹിക്കാനും വികാര വിക്ഷോഭത്തില്‍ പെടാതിരിക്കാനും കഴിയും. ധ്യാനം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതോടെ അമിതഭക്ഷണമെന്ന ശീലം മാറും. ശരീരഭാരവും നിയന്ത്രിക്കാം.