കോവിഡ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ, കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്നുകൾ അയക്കാൻ അനുമതി നൽകി ഇന്ത്യ.ഹൈഡ്രോക്സി ക്ളോറോക്വിൻ, പാരസെറ്റമോൾ തുടങ്ങി 14 മരുന്നുകളുടെ കയറ്റുമതിയാണ് അനുവദിച്ചിട്ടുള്ളത്.
ഇന്ത്യ മരുന്നുകളുടെ കയറ്റുമതി അനുവദിച്ചില്ലെങ്കിൽ ആരോഗ്യരംഗത്ത് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മരുന്നുകളുടെ കയറ്റുമതി അനുവദിച്ചിട്ടുള്ളത്.
എന്നാൽ ഇന്ത്യയിൽ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി മാത്രമേ മറ്റു രാജ്യങ്ങളിലേക്ക് മരുന്നുകൾ നൽകുകയുള്ളൂ.
നിലവിൽ കൊറോണ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അയൽ രാജ്യങ്ങളിലേക്ക് മരുന്നുകളുടെ കയറ്റുമതി അനുവദിക്കുന്നത്. മലേറിയക്കെതിരെ പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ളോറോക്വിൻ. ഇത് ലോകത്ത് അധികമായി ഉൽപാദിപ്പിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ അയൽ രാജ്യങ്ങൾക്ക് ഈ മരുന്നിനുള്ള ആവശ്യം സാഹചര്യടിസ്ഥാനത്തിൽ അതിശക്തമാണ്. യുഎസ് അടക്കം ഏകദേശം മുപ്പതോളം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ഈ മരുന്നുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവിൽ കോവിഡ് 19 ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മരുന്നിനായി ഇന്ത്യയെ ആശ്രയിക്കുന്ന അയൽ രാജ്യങ്ങൾക്കും കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങൾക്കും മാനുഷിക പരിഗണന വെച്ച് മരുന്നുകൾ ലഭ്യമാകും.

You must be logged in to post a comment Login