റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രമാണ് മായാവി.മഹിയായും മായാവിയായും മമ്മൂട്ടി സ്‌ക്രീനിൽ നിറഞ്ഞ് നിന്നപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ‘മായാവിയെ’ സ്വീകരിച്ചത്.
ഇപ്പോൾ സിനിമയുടെ ചിത്രീകരണ കാലത്തെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാഫി. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായിരുന്നു മായാവിയുടെത്. ഫ്രെയിമിൽ നഗരത്തിന്റെ അടയാളപ്പെടുത്തലും ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു. എന്നാൽ സിനിമ ഷൂട്ട് ചെയ്തത് എറണാകുളം നഗരത്തിലാണ് എന്നതാണ് ഏറെ കൗതുകം.
മായാവിയിലെ പ്രശസ്തമായ ആറാണിമുട്ടം തറവാട്, ചാലക്കുടിയിലും വില്ലന്മാരുടെ തോട്ടപ്പള്ളി തറവാട് വൈക്കത്ത് വെച്ചുമാണ് ഷൂട്ട് ചെയ്തത്.സിനിമയുടെ ഏറിയ ഭാഗവും എറണാകുളത്തെ കായലും, പനങ്ങാട്, കുമ്പളം തുടങ്ങി സ്ഥലങ്ങളുമാണ് ലൊക്കേഷനായത്.
ഷാഫി പറയുന്നു “ഒരു ദിവസം രാവിലെ ഞാൻ ചെന്നപ്പോൾ നിർണായകമായ, വള്ളം മറിയുന്ന സീൻ വെട്ടി കളഞ്ഞിരിക്കുന്നു. അയ്യോ ഇതെന്താണ് വെട്ടി കളഞ്ഞതെന്ന് ഞാൻ റാഫി മെക്കാർട്ടിനോട് ചോദിച്ചു.അത് വേണ്ടെടാ, എടുക്കാൻ ഭയങ്കര പാടായിരിക്കും എന്നായിരുന്നു മറുപടി. അയ്യോ എനിക്ക് അങ്ങനത്തെ രംഗങ്ങൾ എടുക്കാനാണ് ത്രില്ല്. എന്റെ മറുപടി കേട്ടതോടെ ആ സീൻ വീണ്ടും ഉൾപ്പെടുത്തി. സഞ്ജീവ് ശങ്കറായിരുന്നു ക്യാമറ. കൊച്ചി കായലിൽ വെച്ചായിരുന്നു വള്ളം മറിയുന്ന സീൻ ചിത്രീകരിച്ചത്.
വള്ളം മറിഞ്ഞ് മഹി എല്ലാവരെയും രക്ഷിക്കുന്ന രംഗമാണ്. ഗോപികയ്ക്ക് കായലിൽ ഇറങ്ങാൻ ഭയങ്കര പേടിയായിരുന്നു. പൂളിൽ ഇറങ്ങാൻ പോലും പേടിയാണ്. മമ്മൂക്കയ്ക്ക് പിന്നെ കായലെങ്കിൽ കായൽ കടലെങ്കിൽ കടൽ എന്നെയുള്ളു. കാരണം അമരത്തിലൊക്കെ നമ്മൾ കണ്ടതാണ്. ഗോപികയുടെ പേടി മാറ്റാൻ സംവിധായകനും യൂണിറ്റും ആദ്യം കായലിലിറങ്ങി. അതോടെ എല്ലാവർക്കും ധൈര്യമായി”.
ഒരുപാട് റിസ്ക് എടുത്ത് ഷൂട്ട് ചെയ്ത സിനിമക്ക് ഗംഭീര വിജയമായിരുന്നു ജനങ്ങൾക്കിടയിൽ. ആദ്യ ഷോയ്ക്ക് തന്നെ വൻ പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. 2007 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം തന്നെയായിരുന്നു മായാവി. “ഹലോ മായാവി” എന്ന പേരിൽ ലാലേട്ടനെയും മമ്മൂക്കയെയും വെച്ചുള്ള ഒരു സിനിമ ആലോചിച്ചതാണെന്നും എന്നാൽ ചില ആളുകളുടെ പിടിവാശി കാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കിൽ ഗംഭീര സിനിമയായി അത് മാറുമായിരുന്നുവെന്നും ഷാഫി കൂട്ടിച്ചേർത്തു.”മായാവി 2″ തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകൾ വന്നതിനാൽ ചെയ്യാൻ പറ്റിയില്ലെന്നും ഷാഫി പറഞ്ഞു

You must be logged in to post a comment Login