‘മരക്കാറി’ൽ ആനന്ദനായി അര്‍ജുന്‍; പുതിയ പോസ്റ്റർ പുറത്ത് .

0
140

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ , കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴ് താരമായ അര്‍ജുന്‍ അവതരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തിറക്കിയത്. 5 വ്യത്യസ്ഥ ഭാഷകളിലായി മാര്‍ച്ച് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീ‍ര്‍ത്തി സുരേഷിന്‍റെ ലുക്ക്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ നായകനായ മോഹൻലാലിന്‍റെ വിവിധ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ദിലീപ് ചിത്രമായിരുന്ന ജാക്ക് ഡാനിയലിനു  ശേഷം അ‍ര്‍ജുൻ അഭിനയിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’. പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . കുഞ്ഞാലി മരക്കാരുടെ യഥാര്‍ത്ഥ ചരിത്രത്തോടൊപ്പം അല്പം ഭാവനയും കലര്‍ത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിട്ടുള്ളതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്.