കൊച്ചി : മരടിൽ തകർത്ത നാലുഫ്ലാറ്റുകൾക്ക് സമീപവും പൊടി നിറയുകയാണ്. അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം നടക്കുകയാണ് ഇപ്പോൾ മരടിൽ. പൊടി പടലങ്ങൾ ശാന്തമാക്കാൻ കെട്ടിടാവശിഷ്ടങ്ങളിൽ നിരന്തരം വെള്ളം തളിച്ചു കൊടുക്കണമെന്നു കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് മരട് നഗര സഭയ്ക്ക് കത്ത് നൽകിയിരുന്നു. പക്ഷേ നാളിതുവരെ ഈ കാര്യത്തിൽ ഒരു തുടർ നടപടികളും മരട് നഗര സഭ കൈക്കൊണ്ടിട്ടില്ല. ഫ്ലാറ്റുകൾ തകർക്കപ്പെട്ട മേഖലയിലാകെ പൊടിയും ശബ്ദവും അന്തരീക്ഷത്തെ മലിനമാക്കുന്നു എന്ന് മലിനീകരണ നിയന്ത്രണബോർഡ് പറഞ്ഞു. സ്പ്രിംഗ്ളർ ഉപയോഗിച്ച് ഇവിടെ വെള്ളം തളിക്കണമെന്ന് മലിനീകര ബോർഡ് നിർദ്ദേശിച്ചിരുന്നു.
അസിസ്റ്റന്റ് എൻവയോൺമെന്റ് എൻജിനീയർ എം.എ ഷെഹന ഇതേക്കുറിച്ച് പരിശോധന നടത്തുന്നുണ്ട്. ഡോ കെ ഉഷയുടെ നേതൃത്വത്തിലുള്ള കൊച്ചി യൂണിവേഴ്സിറ്റി എൻവയോൺമെന്റ് സ്റ്റഡീസും ഇതേക്കുറിച്ച് പഠനം നടത്തുന്നുണ്ട്. തകർക്കപ്പെട്ട ഫ്ലാറ്റിന്റെ 200 മീറ്റർ ചുറ്റളവിലുള്ള ഓരോ വീടുകളിലും കയറി സാമ്പിൾ എടുത്തു വരികയാണ്. കായലിൽ നിന്നും വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുമ്പോള്‍ പൊടി കലർന്ന ഈ വെള്ളം കായലിലേയ്ക്ക് തന്നെ ഒഴുകി ജല മലിനീകരണം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്

You must be logged in to post a comment Login