Connect with us

  Hi, what are you looking for?

  News

  കനത്ത ചൂട് മാമ്പഴക്കാലത്തിന് തിരിച്ചടി !

   

  കാലാവസ്ഥാ വ്യതിയാനവും ചൂടും മാമ്പഴത്തിന്റെ വിളവ് കുറയാൻ കാരണമാകുന്നു. രാത്രി കാലത്ത് നല്ല തണുപ്പും പകൽ സമയത്തെ ചൂടുമാണ് മാവ് നന്നായി പൂത്ത് കായ്ക്കാൻ വേണ്ടത്. എന്നാൽ പകലും രാത്രിയും ഒരു പോലെ ചൂടുണ്ടാക്കുകയും ഇടമഴ പെയ്യാതിരിക്കുകയും ചെയ്യുന്നത് മാമ്പഴ കൃഷിയെ പ്രതികൂലമായി ബാധിക്കും. പൂവ് കായായി മാറാതെ തന്നെ കൊഴിഞ്ഞു വീഴുന്ന സാഹചര്യമുണ്ടാകും.പ്രതിവർഷം 400 കോടി രൂപയുടെ മാമ്പഴം കയറ്റുമതി ചെയ്യുന്ന പാലക്കാട് ജില്ലയെയാണ് പ്രശ്നം കൂടുതൽ ബാധിക്കുക.മുതലമടയുടെ മാത്രം പ്രത്യേകതയായ അൽഫോൻസ, മൽഗോവ, ബങ്കനപളളി, ഹിമാംപസന്ത്, നീലം, കളിമൂക്കൻ മാങ്ങ തുടങ്ങിയവയുടെ വിളവിൽ കുറവ് സംഭവിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം വൈകുന്നതും കടുത്ത വരൾച്ചയുടെ സ്വാധീനവും നിമിത്തം മാവ് പൂക്കാൻ തന്നെ കാലതാമസമുണ്ടാകും. കാലം തെറ്റിയുള്ള മഴയാകട്ടെ നേരത്തെ മാമ്പഴം വിളവെടുക്കാമെന്നുള്ള മുതലമടയിലെ കർഷകരുടെ പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിക്കുന്നു .മുതലമടയ്ക്കു പുറമെ ജനുവരിയിൽ മാമ്പഴം വിളവെടുപ്പിനു പാകമാകുന്നത് പെറുവിലും ബൊളീവിയയും മാത്രമാണ്.അങ്ങനെയാണ് മുതലമട മാമ്പഴം വൻതോതിൽ കയറ്റുമതി സാധ്യതയും വിദേശ വിപണിയിലെ താരമൂല്യവും നിലനിർത്തി പോരുന്നത്.അന്താരാഷ്ട്ര വിപണിയിൽ ആദ്യം എത്തിച്ചേരുന്നതും മുതലമട മാമ്പഴമാണ്.ഒരു സീസണിൽ തന്നെ 200 കോടി രൂപ വിലമതിക്കുന്ന മാമ്പഴം ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട് .ഇതിനു പുറമെ ധാരാളം മാമ്പഴപ്രേമികൾ നേരിട്ട് മുതലമടയിലെ തോട്ടങ്ങളിലെത്തി തങ്ങൾക്കിഷ്ടമുള്ള മാമ്പഴങ്ങൾ ഇനം തിരിച്ച് വാങ്ങാനും എത്തിച്ചേരാറുണ്ട് .
  ഇതൊക്കെയെങ്കിലും ഉത്തരേന്ത്യയിൽ അനുഭവപ്പെട്ടവരൾച്ച അവിടുത്തെ മാമ്പഴ ഉത്പാദനത്തിൽ കുറവ് വരുത്തിയതിനാൽ മുതലമട മാമ്പഴത്തിന്റെ വിപണനത്തിൽ കാര്യമായ കുറവ് ഇത്തവണയും സംഭവിച്ചിട്ടില്ല. മാത്രവുമല്ല ജൈവ രീതിയിൽ മാമ്പഴം വളർത്തുന്നവർക്ക് മികച്ച വരുമാനം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാന ഘടകങ്ങൾ മാമ്പഴത്തിന്റെ വലിപ്പം കുറയ്ക്കാനിടയാക്കുന്നു എന്ന് വിട്ടുത്തെകർഷകർ ആശങ്കപ്പെടുന്നു.ഓരോ സീസണിലും മാമ്പഴം വിളവെടുക്കുവാനും തരം തിരിക്കുവാനും പായ്ക്കു ചെയ്യാനുമായി 15000 ത്തോളം പേർക്ക് തൊഴിൽ നൽകുന്ന വിപുലമായ ഒരു പ്രവർത്തനമേഖല കൂടെയാണ് ഇന്ന് മുതലമടയിൽ നിലവിലുള്ളത്.ഗൾഫ് നാടുകളിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മാമ്പഴകയറ്റുമതിയിൽ കർശനമായ ഗുണനിലവാര നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമുള്ളതിനാൽ ഇവിടുത്തെ മാവിൻ തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗത്തിനും ഇപ്പോൾ കാര്യമായ കുറവു വന്നിട്ടുണ്ട്.

  Click to comment

  You must be logged in to post a comment Login

  Leave a Reply

  You May Also Like

  News

  ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

  News

  മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

  News

  പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നതിനാൽ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിൻ്റെ പരാതിയിന്മേലാണ് കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്....

  News

  അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...