പന്നിയാങ്കരയിൽ ദേശീയപാതക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി !

0
744

പന്നിയാങ്കരയ്ക്കു സമീപം മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയ്ക്കരികിൽ അജ്ഞാത മൃതദേഹം. ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ചൂരക്കോട്ടു കുളബ് ശ്രീരാം കരിങ്കൽ ക്വാറിക്ക് സമീപമുള്ള വഴിയരികിലെ വെള്ളച്ചാലിലാണ് 60 വയസ്സോളം പ്രായം തോന്നിക്കുന്ന ആളിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതുകാലും വലതു കൈയും ഒടിഞ്ഞ നിലയിലാണ്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. സമീപത്തുള്ള കടയിലെ സിസിടിവിയി ദൃശ്യങ്ങളിൽ നിന്ന് ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാർ ഈ വഴി വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു