തൃശ്ശൂര്‍ : യുവാവിനെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ സ്വദേശി ഷിന്റോ(35)യെയാണ് പെണ്‍സുഹൃത്തിന്റെ വീടിന് പിന്നില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറില്‍നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുറത്തൂരില്‍ ഇയാളുടെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്.
സ്വര്‍ണ തൊഴിലാളിയാണ് മരിച്ച ഷിന്റോ. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം തുടര്‍നടപടികള്‍ സ്വീകരിച്ചു.

You must be logged in to post a comment Login