കോവിഡ് 19 എന്ന രോഗത്തിന് മുമ്പിൽ പേടിച്ചു വിറച്ചു നിൽക്കുകയാണ് മലയാളക്കര. എന്നാൽ ഏറ്റവും കൂടുതുൽ ആളുകൾ മരിച്ച ഇറ്റലിയിൽ ജോലിനോക്കുന്ന മലയാളി ദമ്പതികൾ പറയുന്നത് നാമെല്ലാവരും കേൾക്കേണ്ടതാണ്. അദ്ദേഹത്തിനും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇറ്റലിയിലെ വാർത്തകൾ കണ്ട് മലയാളികൾ പരിഭ്രമിക്കേണ്ട എന്നാണ് പത്തനംതിട്ട സ്വദേശിയായ ടിനുവിന് പറയാനുള്ളത്. ഇറ്റലിയിലെ റെജിയോ എമിലിയ എന്ന സ്ഥലത്തെ ഓൾഡ് ഏജ് ഹോമിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ടിനു. ഇറ്റലിയിൽ മരിച്ചവരിൽ ഭൂരിഭാഗവും പ്രായം ചെന്നവരാണ് ചെറുപ്പക്കാർ വളരെ കുറവാണ്. ഇവിടെ വൃദ്ധരായവർ കൂടുതലും താമസിക്കുന്നത് വൃദ്ധ സദനങ്ങളിൽ ആണ്. ഈ വൃദ്ധ സദനങ്ങളിൽ ആകട്ടെ 800 ഓളം ആളുകൾ വരെ താമസിക്കുണ്ട് അതുകൊണ്ടാണ് രോഗം ഇത്രവേഗം പടർന്നു പിടിച്ചത്. ഈ വൃദ്ധ സദനത്തിലെ ഒരു രോഗിയിൽ നിന്നും തന്നെയാണ് ടിനുവിനും ഭാര്യയ്ക്കും രോഗം പടർന്നത്. ഭാര്യയ്ക്കായിരുന്നു ആദ്യം രോഗ ലക്ഷണങ്ങൾ കാണപ്പെട്ടത്. പനിയുടെ ചെറിയ ശ്വാസം മുട്ടലുമായിരുന്നു തുടക്കം. അടുത്ത ദിവസം തന്നെ ടിനുവിനും ശക്തിയായി രോഗ ലക്ഷണങ്ങൾ കാണിക്കുവാൻ തുടങ്ങി. ശക്തിയായ ചുമയും പനിയും ശ്വാസം മുട്ടലുമായിരുന്നു ലക്ഷണങ്ങൾ. ചിലരിൽ ശരീര വേദനയും ഉണ്ടാകും. ഇപ്പോൾ വീട്ടിൽ തന്നെയാണ്. ആരോഗ്യ പ്രവർത്തകർ ആവശ്യയമായ നിർദ്ദേശങ്ങൾ നൽകും. ആവശ്യമെങ്കിൽ മെഡിക്കൽ അസിസ്റ്റന്റ്സിനെയും വിട്ടു നൽകും ടിനു പറയുന്നു.