യൂ ട്യൂബ് നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ പിടിയില്‍ !

0
113

 

യൂ ട്യൂബ് നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ പിടിയിലായി മൂന്ന് യുവാക്കള്‍ ആലപ്പുഴ കൈതവനയില്‍ നിന്നാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 200 ലിറ്റര്‍ കോട ആലപ്പുഴ സൗത്ത് പോലീസ് പിടിച്ചെടുത്തു. ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ്, അനന്തു, ജിതിന്‍ലാല്‍ എന്നിവരെയാണ് വ്യാജമദ്യ നിര്‍മാണത്തിനിടെ പോലീസ് അറസ്റ് ചെയ്തത്.

പോലീസിന്റെ ഓപ്പറേഷന്‍ ഡാര്‍ക് ഡെവിളിന്റെ ഭാഗമായി ലഹരി മരുന്ന് മാഫിയയ്‌ക്കെതിരായ നടത്തുന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വ്യാജവാറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് ഇവര്‍ യൂട്യൂബിന്റെ സഹായത്തോടെ വ്യാജ മദ്യ നിര്‍മാണത്തിലേക്ക് കടന്നത്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ഡാര്‍ക് ഡെവിളിലൂടെ പരിശോധന ശക്തമാക്കുമെന്നുംപോലീസ് അറിയിച്ചു