ശബരിമല മകരവിളക്ക് 15 ന്. സന്നിധാനവും ശരണവഴികളും പമ്പയും ഭക്തിലഹരിയിൽ മുങ്ങി നില്‍ക്കുകയാണ്. മകരവിളക്കു കാലത്തെ വിശേഷപ്പെട്ട ചടങ്ങുകൾക്ക് ഞായറാഴ്ച തുടക്കമാകും.
മകരസംക്രമണ പൂജയും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും ജ്യോതി ദർശനവുമാണ് മകരവിളക്കു കാലത്ത് പ്രധാനം. ഇതു കണ്ടു തൊഴുത് അനുഗ്രഹം നേടാനാണ് നാടിന്റെ നാനാഭാഗങ്ങളിൽനിന്നും തീർഥാടകർ ഇവിടെയെത്തുന്നത്, മകരസംക്രമ പൂജ 15 ന് പുലർച്ചെ 2.09 ന് ആണ്. പ്രത്യേക ദൂതൻ വശം കവടിയാർ കൊട്ടാരത്തിൽ നിന്നു കൊടുത്തുവിടുന്ന അയ്യപ്പമുദ്രയിലെ നെയ്യ് ആണ് ഈ സമയം അഭിഷേകം ചെയ്യുക. വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും തുടർന്ന് മകരജ്യോതി ദർശനവും ദ്രിശ്യമാകും.
” അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ നടക്കുക ഞായറാഴ്ചയാണ്. ഇതിൽ പങ്കെടുക്കാനായി ആലങ്ങാട്ട് സംഘം വെള്ളിയാഴ്ച എരുമേലിയിൽ എത്തി ശനിയാഴ്ച പീഠംവയ്ക്കലും പാനക പൂജയും നടക്കും. അമ്പലപ്പുഴ സംഘം മണിമല ക്ഷേത്രത്തിൽ വെള്ളിയാഴ്ച ആഴിപൂജ നടത്തും. ശനിയാഴ്ച ഉച്ചയോടെ എരുമേലിയിൽ എത്തും. ഞായറാഴ്ച, ആദ്യം അമ്പലപ്പുഴ സംഘത്തിന്റെയും അതിനു ശേഷം ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ നടക്കും. രണ്ടു സംഘങ്ങളും കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായാണ് സന്നിധാനത്തെത്തുക. “

You must be logged in to post a comment Login