Connect with us

  Hi, what are you looking for?

  jyothisham

  മകം നക്ഷത്രത്തിന് 2020 എങ്ങനെ ?

  ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകളും എവിടെ പോയാലും സ്വന്തം പ്രാമുഖ്യം നിലനിർത്തുന്നവരുമാണ് മകം നക്ഷത്രക്കാർ. ഏതെങ്കിലും കാര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെങ്കിൽ, അത് എത്രയും പെട്ടെന്ന് ചെയ്യുവാൻ ശ്രമിക്കും. മകം നക്ഷത്രക്കാർ കഠിനാധ്വാനികളാണ്. ജോലി ചെയ്യുവാനായി ഇവർക്ക് തന്റേതായ ഒരു രീതിയുണ്ട്. അതിനാലാണ്, ചില സമയങ്ങളിൽ ഇവരുടെ പ്രവൃത്തി ആളുകളെ അതിശയിപ്പിക്കുന്നത്. വളരെ ആത്മാഭിമാനമുള്ള വ്യക്തികളാണ്  മകം നക്ഷത്രക്കാർ. നല്ലതുപോലെ ആലോചിച്ചതിനു ശേഷമേ എല്ലാ കാര്യങ്ങളും ചെയ്യുകയുമൊള്ളൂ. സർക്കാരോ അല്ലെങ്കിൽ ബന്ധപ്പെട്ടവയുമായോ ആയി അഗാധമായ ബന്ധം പുലർത്തും.
  സാമ്പത്തികത്തെ കുറിച്ചാണെങ്കിൽ, നിങ്ങളുടെ എല്ലാ ഊർജ്ജവും അതിലേക്ക് ചെലുത്തുകയും, അത് നിങ്ങളെ വിജയിപ്പിക്കുകയും ചെയ്യും. വിവിധ വിഷയങ്ങളിൽ നിങ്ങൾ അ​ഗ്രഹണ്യനാണ്. നിങ്ങൾക്ക് സാമൂഹിക സേവനങ്ങളിലും താത്പര്യം ഉണ്ടാകും. അതിനാലാണ് അതുപോലെയുള്ള ജോലികളിൽ നിങ്ങൾ വളരെ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നത്. മറ്റുള്ളവരുടെ ജോലിയിൽ പ്രതിബന്ധം സൃഷ്ടിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ല. അതിനാൽ, നിങ്ങൾക്ക് ഗുപ്തമായ ശത്രുക്കളും ഉണ്ടായേക്കും. സൗഹൃദത്തെ കുറിച്ചാണെങ്കിൽ, നിങ്ങൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാവുകയില്ല. എന്നാൽ, ആ കുറച്ച് ആളുകൾ നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാന്യം അർഹിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം വളരെ മനോഹരവും ആകർഷണീയവുമാണ്; കൂടാതെ സ്വാർത്ഥതയില്ലാതെ ആളുകളെ സേവിക്കുക എന്നത് നിങ്ങളുടെ സ്വഭാവത്തിലുള്ളതാണ്. നേർവഴിയിൽ പോവുക എന്നത് നിങ്ങളുടെ സവിശേഷതയും കരുത്തും കൂടിയാണ്.
  സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടായേക്കും. ഈ ബന്ധങ്ങൾ വഴി നല്ല പ്രയോജനങ്ങളും ഉണ്ടാകും. മൃദുഭാഷിയും ശാസ്ത്രസംബന്ധിയായ വിഷയങ്ങളിൽ ആധിപത്യം ഉണ്ടായിരിക്കുകയും ചെയ്യും. മാത്രമല്ല, വ്യത്യസ്ത കലകളിൽ താത്പര്യം കാണിക്കും. ശാന്ത സ്വഭാവം, സ്വച്ഛതയുള്ള ജീവിതം കൂടാതെ സാമർത്ഥ്യം എന്നിവയാകും മകം നക്ഷത്രക്കാർ സമൂഹത്തിൽ ആദരിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം. അനാവശ്യ കോപം ഒഴിവാക്കണം. ബിസിനസ്സിലും ജോലിയിലും അതിരുകടന്ന ആത്മാർത്ഥതയാൽ നിങ്ങൾക്ക് നഷ്ടങ്ങൾ സംഭവിച്ചേക്കാം.
  അധികാരത്തിൻ്റെ അഹംഭാവത്താൽ നിങ്ങൾക്ക് മാറി താമസ്സിക്കേണ്ടതായി വരും. നിങ്ങൾ ഭൗതിക സമ്പത്ത് സ്വരൂപിക്കുവാൻ താത്പര്യപ്പെടും , നിങ്ങൾക്ക് ആത്മീയവും മതപരമായ കാര്യങ്ങളിലും വളരെയധികം താത്പര്യമുണ്ട്. ആദർശവാദിയും സത്യസന്ധനുമായി ഇരിക്കുക എന്നത് നിങ്ങളുടെ സവിശേഷതയാണ്. മാത്രമല്ല, നിങ്ങൾ സംസ്കാരത്തേയും, പാര്യമ്പരത്തേയും മുതിർന്നവരേയും ബഹുമാനിക്കുന്നു. ലഭ്യമായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

  Click to comment

  You must be logged in to post a comment Login

  Leave a Reply

  You May Also Like

  News

  ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

  News

  മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

  News

  അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

  News

  ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...