കൊറോണ വൈറസ് ബാധയില്‍ നിന്ന് തന്‍റെ മകന്‍ രോഗ വിമുക്തനായെന്ന് സംവിധായകന്‍ എം പത്മകുമാര്‍ അറിയിച്ചു. നാടിലും സര്‍ക്കാരിലും അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാരീസില്‍ നിന്ന് തിരിച്ചെത്തിയ മകന് മാര്‍ച്ച് 23ഓടെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നും . മികച്ച രീതിയില്‍ ആണ് സര്‍ക്കാരും, ആരോഗ്യവകുപ്പും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം. പത്മകുമാറിന്‍റെ ഫേസ്ബുക് പോസ്റ്റ്:
‘എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.
ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്‌നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് വെറുമൊരു കൃത്ജ്ഞത കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും ഓര്‍ത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്,’ പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

You must be logged in to post a comment Login