ലഖ്‌നോ:ലഖ്‌നോവില്‍ 34കാരനെയും പതിനെട്ടുകാരിയെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. ഞായാറാഴ്ച പുലര്‍ച്ചെ ഇരുവരെയും പെണ്‍കുട്ടിയുടെ മുറിയില്‍ കണ്ടതിന് പിന്നാലെ വീട്ടുകാര്‍ ആക്രമിക്കുകയായിരുന്നു.
അബ്ദുള്‍ കരീമും ഇയാളുടെ കാമുകിയായ 18കാരിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ കരീമും 18വയസ്സുള്ള പെണ്‍കുട്ടിയും തമ്മില്‍ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി.
രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍നിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരീമിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ മര്‍ദിച്ചു. അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ രണ്ടു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login