പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഇംതിയാസ് അലി ചിത്രം “ലവ് ആജ് കല്‍ 2″ന്‍റെ ട്രെയിലര്‍ പുറത്ത് !

0
101

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഇംതിയാസ് അലി ചിത്രം “ലവ് ആജ് കല്‍ 2” ന്‍റെ  ട്രെയിലര്‍ റിലീസ് ചെയ്തു . ഷാരൂഖ്‌ ചിത്രമായ ‘വെന്‍ ഹാരി മെറ്റ് സേജല്‍’  എന്ന ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ലവ് ആജ് കല്‍ 2, കാര്‍ത്തിക് ആര്യന്‍ , സാറ അലിഖാന്‍ എന്നിവരാണ്  ചിത്രത്തിലെ   നായികാനായകന്മാര്‍ . രണ്ടു വ്യത്യസ്ഥ കാലങ്ങളിലെ പ്രണയങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രമേയം . സൈഫ് അലിഖാന്‍ , ദീപിക പദുക്കോണ്‍ എന്നിവര്‍ അഭിനയിച്ച ലവ് ആജ്കല്‍ എന്ന ആദ്യഭാഗം  സൂപ്പര്‍ ഹിറ്റായിരുന്നു.  റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രൈലറിനു വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.